കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള വെള്ളിയാഴ്‌ച തുടങ്ങും. അഞ്ച്‌ ഓസ്‌കാർ അവാർഡുകൾ നേടിയ "അനോറ'യാണ്‌ ഉദ്ഘാടന ചിത്രം

ഐഎഫ്‌എഫ്‌കെ അടക്കം അഞ്ച്‌ അവാർഡുകൾ നേടിയ "ഫെമിനിച്ചി ഫാത്തിമ' ആണ്‌ സമാപന ചിത്രം

author-image
ഫിലിം ഡസ്ക്
New Update
iffk kottayam

 കോട്ടയം: അക്ഷരനഗരിയിലെ സിനിമാ മേളയ്‌ക്ക്‌ വെള്ളിയാഴ്‌ച തിരിതെളിയും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ 18 വരെ കോട്ടയം അനശ്വര തീയറ്ററിലാണ്‌ മേള സംഘടിപ്പിക്കുന്നത്‌. 

Advertisment

അഞ്ച്‌ ഓസ്‌കാർ അവാർഡുകൾ നേടിയ "അനോറ'യാണ്‌ ആദ്യം പ്രദർശിപ്പിക്കുന്നത്‌. വെള്ളി വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഐഎഫ്‌എഫ്‌കെ അടക്കം അഞ്ച്‌ അവാർഡുകൾ നേടിയ "ഫെമിനിച്ചി ഫാത്തിമ' ആണ്‌ സമാപന ചിത്രം. 

ബോഡി, ഹ്യൂമൻ ആനിമൽ, റിതം ഓഫ് ദമ്മാം, അണ്ടർ ഗ്രൗണ്ട് ഓറഞ്ച്, എന്നീ ചിത്രങ്ങളും ലോകസിനിമ വിഭാഗത്തിൽ യാഷ ആൻഡ് ലിയോണിഡ് ബ്രെഴനോട്, ബ്ലാക്ക് ഗോൾഡ് വൈറ്റ് ഡെവിൾ, ലാറ്റിനമേരിക്കൻ ചിത്രങ്ങളായ അന്ന ആൻഡ്‌ ഡാന്റെ, കറസ്‌പ്പോണ്ടന്റ്, ദി ലോങസ്റ്റ് സമ്മർ .

 ഇന്ത്യൻ സിനിമ വിഭാഗത്തിൽ അജൂർ(ബജിക),ബഗ്ജൻ(അസാമീസ് ), ഹ്യൂമൻസ് ഇൻ ദി ലൂപ്(ഹിന്ദി ), സ്വാഹ(മഗായ്‌) സെക്കന്റ്‌ ചാൻസ് (ഹിന്ദി ഹിമാചലി ), ഷീപ് ബാൺ(ഹിന്ദി ). കോളേജ് വിദ്യാർഥിയായ സിറിൽ എബ്രഹാം ഡെന്നിസ് സംവിധാനം ചെയ്ത വാട്ടു സി സോമ്പി, കൃഷാന്തിന്റെ സംഘർഷഘടന,മുഖകണ്ണടി(സന്തോഷ്‌ ബാബു സേനൻ, സതീഷ് ബാബു സേനൻ ), റോട്ടർഡാം മേളയിൽ ശ്രദ്ധ നേടിയ കിസ് വാഗൻ(മിഥുൻ മുരളി), നാടക വിദ്യാർഥി ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.