സിനിമ എന്താണ് തരുന്നതെന്ന് വിലയിരുത്തുന്നതിനൊപ്പം സിനിമയിൽ നിന്ന് എടുക്കേണ്ടതെന്തെന്നതും പ്രധാനം: ലിജോ ജോസ് പെല്ലിശ്ശേരി

സിനിമ എന്ന കല ഏറെ വിമർശിക്കപ്പെടുന്ന സമയമാണിതെന്ന ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
lijo jose pellissery

കോട്ടയം: സിനിമ എന്താണ് തരുന്നതെന്ന് വിലയിരുത്തുന്നതിനൊപ്പം സിനിമയിൽ നിന്ന് നമ്മൾ എന്താണ് എടുക്കേണ്ടത് എന്ന ചിന്തയും പ്രധാനമാണെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. 

Advertisment

ചലച്ചിത്രമേളയിൽ ആശംസകളർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമ എന്ന കല ഏറെ വിമർശിക്കപ്പെടുന്ന സമയമാണിതെന്ന ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

അക്രമവും രക്തച്ചൊരിച്ചിലും എന്നതിനൊക്കെയപ്പുറത്തേക്ക് ജഗതി, ഇന്നസെൻ്റ്, ബഹദൂർ ,അടൂർ ഭാസി തുടങ്ങിയവർ നമുക്ക് നൽകിയ നർമ്മമുഹൂർത്തങ്ങൾ ഓർക്കണം.

നർമ്മം, പ്രേമം, സ്നേഹം, ഇഷ്ടം തുടങ്ങിയ ഒരു പാട് കാര്യങ്ങളെ സിനിമ ഉണർത്തി.

'' എനിക്ക് സിനിമ  തന്നിട്ടുള്ളതിൽ ഏറ്റവും ചെറുതാണ് വയലൻസ്. ഏറ്റവും വലുത് ഇഷ്ടമാണ്. സിനിമയെ കൊല്ലാതിരിക്കുക, ആസ്വദിക്കുക. " അദ്ദേഹം പറഞ്ഞു.

Advertisment