/sathyam/media/media_files/2025/12/15/kottayam-nazir-2025-12-15-19-33-36.jpg)
ചലച്ചിത്രതാരങ്ങളുടെ വിദേശപരിപാടികൾക്ക് വലിയ ഡിമാൻഡ് ആണ് ഉള്ളത്. കൊറോണയ്ക്കുശേഷമാണ് വിദേശപരിപാടികളിൽ കുറവുവന്നത്. താരങ്ങൾക്കു വലിയ വരുമാനവും ഇതിൽനിന്നു ലഭിച്ചിരുന്നു. രണ്ടാംനിര, മൂന്നാംനിര താരങ്ങളുടെ പ്രധാന വരുമാനസ്രോതസുമാണ് വിദേശപരിപാടികൾ.
ഒ​രി​ക്ക​ൽ ഒ​രു സ്റ്റാ​ർ​നൈ​റ്റ് പ​രി​പാ​ടി​ക്ക് ഒ​രു​ഡ​സ​നോ​ളം സി​നി​മാ​താ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യി. ഷി​ക്കാ​ഗോ​യി​ൽ എ​ത്തി​യ​പ്പോ​ൾ ട്രൂ​പ്പി​നൊ​പ്പ​മു​ള്ള കോ​ട്ട​യം ന​സീ​റി​ന് ചി​ക്ക​ൻ​പോ​ക്സ് പി​ടി​പെ​ട്ടു. വ​ള​രെ നേ​ര​ത്തേ പ്ലാ​ൻ ചെ​യ്ത പ​രി​പാ​ടി​യാ​ണ്. ഒ​രാ​ൾ ഒ​ഴി​വാ​യാ​ൽ അ​തു ക​ള​ക്​ഷ​നെ ബാ​ധി​ക്കും.​ഏ​താ​യാ​ലും നാ​ല​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞേ അ​വി​ടെ പ​രി​പാ​ടി ഉ​ള്ളൂ എ​ന്നൊ​രു സ​മാ​ധാ​ന​മു​ണ്ട്.
/sathyam/media/post_attachments/uploads/2025/04/Kottayam-Nazeer-490490.png)
അ​തി​നാ​ൽ ചി​ക്ക​ൻ​പോ​ക്സ് മാ​റി​യാ​ലും ഇ​ല്ലേ​ലും ത​ന്‍റെ സാ​ന്നി​ധ്യം പ​രി​പാ​ടി​ക്കു​ണ്ടാ​കു​മെ​ന്ന് ന​സീ​ർ ഉ​റ​പ്പു​ന​ൽ​കി. "ചി​ക്കാ... ഗോ...' ​എ​ന്ന മ​ന്ത്രം ജ​പി​ച്ച് അ​ങ്ങേ​ര് ഹോ​ട്ട​ൽ മു​റി​യി​ൽ​ത്ത​ന്നെ ക​ഴി​ഞ്ഞു. പ​രി​പാ​ടി​യു​ടെ ദി​വ​സ​മാ​യ​പ്പോ​ഴേ​ക്കും രോ​ഗം തെ​ല്ല് ശ​മി​ച്ചു. ചി​ക്ക​ൻ​പോ​ക്സി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​യ മു​ഖ​ത്തെ ഗ​ർ​ത്ത​ങ്ങ​ളൊ​ക്കെ മേ​ക്ക​പ്പ് ചെ​യ്തു ശ​രി​യാ​ക്കി ന​സീ​ർ സ്റ്റേ​ജി​ൽ ക​യ​റി. പ​രി​പാ​ടി​ക്കു മു​ന്പു​ത​ന്നെ സം​ഘാ​ട​ക​ർ ന​സീ​റി​ന്‍റെ അ​സു​ഖ​ത്തെ​ക്കു​റി​ച്ച് പ്രേ​ക്ഷ​ക​രെ ധ​രി​പ്പി​ച്ചു. പ​ക​രാ​തി​രി​ക്കാ​ൻ ആ​രും ഷേ​ക്ഹാ​ൻ​ഡ് കൊ​ടു​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി.
/sathyam/media/post_attachments/content/dam/mm/en/entertainment/entertainment-news/images/2023/2/27/kottayam-nazeer-4-256473.jpg?w=1120&h=583)
പ​ക്ഷേ പ്രോ​ഗ്രാം ക​ഴി​ഞ്ഞ​തും കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ മ​ല​യാ​ളി​ക​ളി​ൽ പ​ല​രും "ന​സീ​റേ, എ​ന്തു​ണ്ട് വി​ശേ​ഷം' എ​ന്നു ചോ​ദി​ച്ച് ചു​റ്റും കൂ​ടി കെ​ട്ടി​പ്പി​ടി​ത്ത​വും ഫോ​ട്ടോ​യെ​ടു​ക്ക​ലു​മാ​യി.
ഹോ​ട്ട​ലി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ജ​യ​റാ​മി​ന്‍റെ ക​മ​ന്‍റ്, "നീ ​ടി​വി വാ​ർ​ത്ത അ​റി​ഞ്ഞോ? ചി​ക്കാ​ഗോ​യി​ലെ കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 25 പേ​ർ ചി​ക്ക​ൻ​പോ​ക്സ് പി​ടി​ച്ച് കി​ട​പ്പി​ലാ​യെ​ന്ന്.'
ജയറാമിന്‍റെ വാക്കുകൾകേട്ട് എല്ലാവരും ഞെട്ടി. ശരിക്കും ചിക്കൻപോക്സ് പടർന്നോ..?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us