/sathyam/media/media_files/2025/08/02/1001141482-2025-08-02-13-48-25.webp)
കോവൂർ: ഡോക്ടറെ വിളിച്ച് സംസാരിച്ചെങ്കിലും ഷൂട്ടിന് ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്ന് കരുതി നവാസ് അഭിനയം തുടർന്നുവെന്നും വിനോദ് കോവൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
"സെറ്റിൽ വെച്ച് നെഞ്ചുവേദനയുണ്ടായി എന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകി.
ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും പക്ഷേ, അപ്പഴേക്കും രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവൻ തട്ടിയെടുത്തു.
വേദന വന്ന സമയത്തെ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി" - വിനോദ് കോവൂർ കുറിച്ചു.
പ്രകമ്പനം എന്ന സിനിമയിലാണ് നവാസ് ഒടുവിൽ അഭിനയിച്ചത്.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വെള്ളിയാഴ്ച ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.
റൂമിന്റെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു.
നവാസിനെ ഹോട്ടല്‍ ജീവനക്കാരും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us