കുഞ്ചാക്കോ ബോബന്‍ നായകനായ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' 50 കോടി ക്ലബിലേക്ക്

പ്രിയാമണിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

author-image
മൂവി ഡസ്ക്
Updated On
New Update
officer on duty

കുഞ്ചാക്കോ ബോബന്‍ നായകനായി വന്ന ചിത്രമാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആഗോള കളക്ഷനില്‍ 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്.

Advertisment

ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പ്രിയാമണിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്‌റഫാണ് സംവിധായകന്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. 'പ്രണയ വിലാസ'ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.


ചാക്കോച്ചനെ കൂടാതെ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. മനോജ് കെ.യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി വാരിയര്‍, അനുനാഥ്, ലേയ മാമ്മന്‍, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ക്യാമറ ചലിപ്പിക്കുന്നത്.


Advertisment