/sathyam/media/media_files/2025/10/24/images-1280-x-960-px454-2025-10-24-08-35-46.jpg)
മഹാഭാരതത്തെ ആസ്പദമാക്കി, കുരുക്ഷേത്രയുദ്ധത്തിലെ പ്രധാന യോദ്ധാക്കളുടെ കഥ പറയുന്ന കുരുക്ഷേത്ര വെബ്‌സീരീസിന്റെ രണ്ടാംഭാഗം നെറ്റ്ഫ്‌ളിക്‌സില്‍ ഒക്ടോബര്‍ 24 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
ആനിമേറ്റഡ് വെബ് സീരീസില്‍ കര്‍ത്തവ്യം, വിധി, ധാര്‍മിക പ്രതിസന്ധികള്‍, തുടങ്ങിയവയാണ് ഇതിവൃത്തം. ആകാംഷയോടെയാണ് ചലച്ചിത്രാസ്വാദകര്‍ രണ്ടാംഭാഗം കാത്തിരുന്നത്.
ഇതിഹാസത്തിന്റെ ആഴങ്ങളെ പരമ്പര സ്പര്‍ശിക്കുന്നു. അതിന്റെ കാലാതീതമായ ആഖ്യാനം പുതിയ ഫോര്‍മാറ്റില്‍ ആരെയും അതിശയിപ്പിക്കുന്നതാകുന്നു.
കുരുക്ഷേത്ര: ഭാഗം 1-ന് ഒമ്പത് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ജനപ്രിയ പരമ്പരയുടെ രണ്ടാം ഭാഗത്തിനും ഒമ്പത് എപ്പിസോഡുകളാണ് ഉള്ളത്.
'കുരുക്ഷേത്ര യുദ്ധം അവിസ്മരണീയവും കാലാതീതവുമാണ്. കുരുക്ഷേത്രയുദ്ധത്തിന്റെ 18 ദിവസങ്ങളാണ് പരമ്പരയിലുള്ളത്.
ഇന്ത്യന്‍ ഇതിഹാസത്തെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഉയര്‍ന്ന ദൃശ്യപരതയില്‍ പുതിയ ഫോര്‍മാറ്റില്‍ കാണാന്‍ കഴിയും' - അണിയറക്കാര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us