തേനും വയമ്പും എന്ന സിനിമ മറക്കാനാകില്ല. ആദ്യമായി ലിപ് കൊടുത്ത ഗാനത്തെക്കുറിച്ച് ലാലേട്ടന്‍

പ്രിയദര്‍ശനാണ് സിനിമയില്‍ എന്നെക്കൊണ്ട് പാടിപ്പിക്കാമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്

author-image
ഫിലിം ഡസ്ക്
New Update
maxresdefault

നടന്‍ മാത്രമല്ല, മികച്ച ഗായകനും കൂടിയാണ് മോഹന്‍ലാല്‍. നിരവധി സിനിമകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ അദ്യമായി സിനിമയില്‍ ലിപ് കൊടുത്ത ഗാനം തേനും വയമ്പും എന്ന ചിത്രത്തിലേതാണ്. ആ ഗാനത്തെക്കുറിച്ചും അന്നത്തെ ഓര്‍മകളും മോഹന്‍ലാല്‍ പറയുന്നു:

Advertisment

'അശോക് കുമാര്‍ സംവിധാനം ചെയ്ത തേനും വയമ്പും എന്ന സിനിമയില്‍ ഉണ്ണിമേനോനും ജന്‍സിയും പാടിയ 'വാനില്‍ പായും...' എന്ന ഗാനത്തിനാണ് സിനിമയില്‍ ഞാന്‍ ആദ്യമായി ലിപ് നല്‍കിയത്.

ബിച്ചു തിരുമലയും രവീന്ദ്രന്‍ മാഷുമായിരുന്നു രചനയും സംഗീതവും. തേനും വയമ്പും..., ഒറ്റക്കമ്പിനാദം മാത്രം..., മനസൊരു കോവില്‍.. തുടങ്ങി മികച്ച ഗാനങ്ങള്‍ ആ ചിത്രത്തിലുണ്ടായിരുന്നു.

പ്രിയദര്‍ശനാണ് സിനിമയില്‍ എന്നെക്കൊണ്ട് പാടിപ്പിക്കാമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. ഞാന്‍ പാടുന്ന കാര്യം പ്രിയനറിയാമായിരുന്നു.

എന്നാല്‍ ലാലും പാടട്ടെ- എന്നു പ്രിയന്‍ ചിന്തിച്ചുകാണും. ഒന്നാനാംകുന്നില്‍ ഓരടിക്കുന്നില്‍- എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യം പാടിയത. എം.ജി. ശ്രീകുമാറിനൊപ്പം സംഗീതമേഘം ശൃംഗാരകാവ്യം- എന്നുതുടങ്ങുന്ന ഗാനം. ശങ്കറും ഞാനുമായിരുന്നു സീനില്‍ അഭിനയിച്ചത്.

പിന്നെ കണ്ടു കണ്ടറിഞ്ഞു, വിഷ്ണുലോകം, ചിത്രം, കണ്ണെഴുതി പൊട്ടുംതൊട്ട്, ബാലേട്ടന്‍, പോപ്പ്‌കോണ്‍, വടക്കുംനാഥന്‍, ഭ്രമരം, പ്രണയം, സ്പിരിറ്റ്, റണ്‍ ബേബി റണ്‍, പുലിമുരുകന്‍, നീരാളി തുടങ്ങിയ സിനിമകളില്‍ പാടി...'

Advertisment