/sathyam/media/media_files/2025/09/25/lalettan-2025-09-25-18-27-23.jpg)
കോട്ടയം: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന മോഹന്‍ ലാല്‍ കുമരകത്ത് എത്തി. ദൃശ്യം 3 ചിത്രീകരണത്തിന്റെ ഭാഗമായി തൊടുപുഴയ്ക്കു പോകുന്ന വഴിയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ജിത്തു ജോസഫിനുമൊപ്പം മോഹന്‍ ലാല്‍ കുമരകത്തെ ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ എത്തിയത്.
താരത്തിന് വന്‍ വരവേല്‍പ്പും നല്‍കി. വൈകിട്ടോടെ ദൃശ്യം 3 ചിത്രികീരത്തിനായി മൂവരും തൊടുപുഴയിലേക്കു പോകുമെന്നാണ് ലഭിക്കുന്ന വിവരം.
ദൃശ്യം 3 യ്ക്കായി തൊടുപുഴയിലെ വഴിത്തല മടത്തിപ്പറമ്പില്‍ ജോസഫ് കുരുവിളയുടെ വീടും സജ്ജമാക്കിയിട്ടുണ്ട്. വൈകാതെ തന്നെ തൊടുപുഴയിലെ ഷൂട്ടിങ് തുടങ്ങും.
തൊടുപുഴ കൂടാതെ കാഞ്ഞാര്‍, വാഗമണ്‍ മേഖലകളിലും ദൃശ്യം 3ന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. തൊടുപുഴയില്‍ 30 ദിവസത്തെ ഷെഡ്യൂള്‍ നിലവിലുള്ളതായാണു സൂചന. ഈ ആഴ്ച തുടക്കത്തില്‍ ആരംഭിക്കാനിരുന്ന ഷൂട്ടിങ് പുരസ്‌കാരച്ചടങ്ങിനെ തുടര്‍ന്നു നീട്ടുകയായിരുന്നു.