അന്തരിച്ച ഗായകരായ ബംബാ ബാക്കിയ, ഷാഹുല്‍ ഹമീദ് എന്നിവർ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിൽ പാടുന്നു; ഒളിച്ചിരിക്കുന്ന ആ രഹസ്യം; വീണ്ടുമൊരു എആര്‍ റഹ്‌മാന്‍ മാജിക്ക്

author-image
ഫിലിം ഡസ്ക്
New Update
a r rahman1.jpg

ചെന്നൈ:  നിര്‍മിത ബുദ്ധിയുടെ ഈ കാലഘട്ടത്തില്‍ സംഗീതരംഗത്ത് വലിയൊരു ചരിത്രമാണ് സൃ്ഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് അതില്‍ ഒളിച്ചിരിക്കുന്ന ഒരു രഹസ്യം പരസ്യമായിരിക്കുന്നത്. 

Advertisment

സംഗീത സാമ്രാട്ട് എആര്‍ റഹ്‌മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ തിമിരി എഴുദാ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഗായകരായ ബംബാ ബാക്കിയ, ഷാഹുല്‍ ഹമീദ് എന്നിവരാണ്. ഇരുവരുടേയും ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ പുനസൃഷ്ടിച്ചു.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഈ പരീക്ഷണം ആദ്യമാണ്. സ്‌നേഹന്റെ വരികളില്‍ പിറന്ന ഗാനത്തില്‍ ദീപ്തി സുരേഷ്, അക്ഷയ ശിവകുമാര്‍ എന്നിവരും പാടിയിട്ടുണ്ട്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എആര്‍ റഹ്‌മാന്റെ പുത്തന്‍ പരീക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണവുമായെത്തിയത്. 

എആര്‍ റഹ്‌മാനുവേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ ഗായകനായിരുന്നു ബംബാ ബാക്കിയ. 2022 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ബംബാ ബാക്കിയ അന്തരിച്ചത്.സര്‍ക്കാര്‍, യന്തിരന്‍ 2.0, സര്‍വം താളമയം, ബിഗില്‍, ഇരൈവിന്‍ നിഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുള്ള ബംബാ ബാക്കിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലാണ് അവസാനമായി പാടിയത്. 

ചെന്നൈയിലുണ്ടായ കാറപകടത്തിലാണ് ഷാഹുല്‍ ഹമീദ് മരിച്ചത്. ജെന്റില്‍മാന്‍ എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെണ്‍കുട്ടീ, തിരുടാ തിരുടായിലെ രാസാത്തി എന്‍ ഉസിര്, മെയ് മാദത്തിലെ മദ്രാസി സുത്തി, കാതലനിലെ ഊര്‍വസി ഊര്‍വസി, പെട്ടാ റാപ്പ്, ജീന്‍സിലെ വാരായോ തോഴീ തുടങ്ങി നിരവധി ഗാനങ്ങള്‍ ആലപിച്ചത് ഷാഹുല്‍ ഹമീദാണ്.

Advertisment