/sathyam/media/media_files/2025/09/10/lokah-chandra-2025-09-10-16-15-42.jpeg)
ലോക റിലീസായി ആദ്യ വാരങ്ങള്‍ മുതല്‍ ബോക്സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും ഇട്ടിരുന്നു . ഇപ്പോഴിതാ സുപ്രധാനമായ മറ്റൊരു ബോക്സ് ഓഫീസ് റെക്കോര്‍ഡും ചിത്രം സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്.
കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ആണ് അത്. ഈ വര്‍ഷം തന്നെ റിലീസ് ചെയ്യപ്പെട്ട മോഹന്‍ലാല്‍ ചിത്രം തുടരുമിന്‍റെ പേരില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡ് ആണ് ലോക ഇന്നത്തെ ദിവസത്തോടെ സ്വന്തം പേരില്‍ ആക്കിയിരിക്കുന്നത്.
ആഗോള കളക്ഷനില്‍ നേരത്തേതന്നെ മോളിവുഡിലെ ടോപ്പര്‍ ആയിരുന്ന ചിത്രം മറ്റ് പല റെക്കോര്‍ഡുകളും ഇതിനകം പിട്ടിട്ടിട്ടുണ്ട്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന മലയാള ചിത്രം, കേരളത്തില്‍ ആദ്യമായി 50,000 ഷോകള്‍ നടത്തുന്ന മലയാള ചിത്രം, ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രം എന്നിങ്ങനെ നീളുന്നു