97-ാമത് ഓസ്കാർ അവാർഡ് തിങ്കളാഴ്ച പ്രഖ്യാപിക്കും

ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര പ്രഖ്യാപനം.

author-image
ഫിലിം ഡസ്ക്
Updated On
New Update
OSCAR

ലോസ് ഏഞ്ചൽസ്: 97-ാമത് അക്കാദമി അവാർഡുകൾ തിങ്കളാഴ്ച പ്രഖ്യാപിക്കും. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര പ്രഖ്യാപനം.

Advertisment

ഹാസ്യനടനും എമ്മി പുരസ്കാര ജേതാവുമായ കോനൻ ഒബ്രിയൻ ആകും പുരസ്കാര ചടങ്ങിലെ അവതാരകൻ. ആദ്യമായാണ് ഒബ്രിയാൻ ഓസ്കാറിന്റെ അവതാരകനാകുന്നത്.


അനോറ, ദി ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അൺനോൺ കോൺക്ലേവ്, ഡ്യൂൺ: രണ്ടാം ഭാഗം, എമിലിയ പെരസ്, ഐ ആം സ്റ്റിൽ ഹിയർ, നിക്കൽ ബോയ്സ്, ദി സബ്‌സ്റ്റൻസ്, വിക്കഡ് എന്നിവയാണ് മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. 


ജാക്വസ് ഓഡിയാർഡ്(എമിലിയ പെരെസ്), സീൻ ബേക്കർ (അനോറ), ബ്രാഡി കോർബറ്റ്(ദി ബ്രൂട്ടലിസ്റ്റ്), കോറലി ഫാർഗേറ്റ്(ദി സബ്സ്റ്റൻസ്), ജെയിംസ് മാൻഗോൾഡ്(എ കംപ്ലീറ്റ് അൺനോൺ) എന്നിവരും മികച്ച സംവിധാനയകരുടെ പട്ടികയിൽ ഉൾപ്പെട്ടു.

അഡ്രിയൻ ബ്രോഡി(ദി ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ(എ കംപ്ലീറ്റ് അൺനോൺ), കോൾമൻ ഡൊമിംഗോ(സിം​ഗ് സിം​ഗ്), റെയ്ഫ് ഫൈൻസ്(കോൺക്ലേവ്), സെബാസ്റ്റ്യൻ സ്റ്റാൻ(അപ്രൻ്റീസ്) എന്നിങ്ങനെയാണ് മികച്ച നടൻമാർക്കുള്ള നോമിനേഷനുകൾ.


സിന്തിയ എറിവോ(വിക്കഡ്), കാർല സോഫിയ ഗാസ്കോൺ(എമിലിയ പെരെസ്), മിക്കി മാഡിസൺ(അനോറ), ഡെമി മൂർ( ദി സബ്സ്റ്റൻസ്), ഫെർണാണ്ട ടോറസ്(ഐ ആം സ്റ്റിൽ ഹിയർ) എന്നിവർ മികച്ച നടിക്കുള്ള നോമിനേഷനിലുണ്ട്. 


ആദ്യമായി ട്രാൻസ് ജെൻഡർ വിഭാഗത്തിൽ നിന്നുള്ള അഭിനേത്രിയായി നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചയാളാണ് കാർല സോഫിയ ഗാസ്കോൺ. മികച്ച നടിക്കുള്ള പുരസ്കാരം നേടിയാൽ ഓസ്കർ ചരിത്രത്തിൽ പുതു ചരിത്രം കുറിക്കും ഈ 52കാരി.

Advertisment