New Update
/sathyam/media/media_files/lp2o0mjksv6hgV4yYaLo.jpg)
ചെന്നൈ: കമല്‍ഹാസന്‍ ചിത്രം 'ഗുണ'യുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിലവിൽ സിനിമയുടെ പകർപ്പവകാശം തനിക്കാണെന്ന് അവകാശപ്പെട്ട് ഘനശ്യാം ഹേംദേവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വേൽമുരുകൻ ബുധനാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Advertisment
മഞ്ഞുമ്മൽ ബോയ്‌സ് എന്ന മലയാളം ചിത്രത്തിന് ശേഷം ലഭിച്ച ജനപ്രീതി കണക്കിലെടുത്താണ് ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഹർജി പരിഗണിച്ച കോടതി പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവർഗ്രീൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലിം ലബോറട്ടറീസ് എന്നിവയ്ക്ക് നോട്ടീസ് അയച്ചു.