/sathyam/media/media_files/2025/11/10/fa3c0a26-a56d-4254-b730-db80fad7d074-2025-11-10-19-17-04.jpg)
മലയാള സിനിമ ഒരേ സമയം പുതുമ നിറഞ്ഞതും മനുഷ്യരോട് ചേർന്ന് നിൽക്കുന്നതുമാണ്. എന്തുകൊണ്ടാണ് മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടാകുന്നത് എന്ന് ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. സുഹൃത്തുക്കളെ കാണുമ്പോൾ അടുത്തിടെ ഏത് മലയാളം സിനിമ കണ്ടു എന്ന് ചോദിക്കാറുണ്ട്. അതിന് കാരണം ഇവിടുത്തെ പ്രേക്ഷകരുടെ സിനിമപരിജ്ഞാനമാണെന്നും മകരന്ദ് ദേശ് പാണ്ഡേ പറഞ്ഞു. ഇതാണ് പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് ധൈര്യം നൽകുന്നതെന്നും ബോളിവുഡിൽ അത് സംഭവിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.
ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ ബി പറേലിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന സിനിമയുടെ പൂജ-സ്വിച്ച് ഓൺ ചടങ്ങുകൾക്കായി എത്തിയതായിരുന്നു മകരന്ദ് ദേശ്പാണ്ഡേ. ചാവറ കൾച്ചറൽ സെന്ററിലായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്.
/filters:format(webp)/sathyam/media/media_files/2025/11/10/ca024865-8153-4633-814a-64376de37e3a-2025-11-10-19-17-31.jpg)
ചിത്രത്തിലെ മറ്റ് താരങ്ങളായ ലെവിൻ സൈമൺ, നായിക ലക്ഷ്മി ചപോർക്കർ, പ്രവീൺ, ​ഗോകുലൻ മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു. ജോസഫ് നെല്ലിക്കൽ ആദ്യ ക്ലാപ്പ് നൽകി.
മനോജ് എംജെ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ- ഫൈസൽ പി ഷഹ്‌മോൻ, സം​ഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ. സിനിമയുടെ ചിത്രീകരണം അടുത്തയാഴ്ച്ച ആരംഭിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us