/sathyam/media/media_files/EQNUllYEgNSXFEO3W0Ny.jpg)
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലുള്ള മലൈക്കോട്ടൈ വാലിബന് ആരാധകരേറെയാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഗാനവും എല്ലാം ആസ്വാദകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് പുതിയ പോസ്റ്റര്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വാലിബന്റെ അണിയറ പ്രവര്‍ത്തകര്‍. ജടാധാരികളായ ഒരുകൂട്ടം സന്യാസിമാരുടെ നടുവില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്ററിലുള്ളത്.
'നായകന്‍', 'ആമേന്‍' തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബെന്റ കഥ ഒരുക്കിയിരിക്കുന്നത്. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നുമുള്ള മോഹന്‍ലാലിന്റെ വന്‍ തിരിച്ചുവരവാകും മലൈക്കോട്ടൈ വാലിബന്‍ എന്നാണ് വിലയിരുത്തലുകള്‍. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേത്ര്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് വാലിബന്റെ നിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്.