'മലൈക്കോട്ടൈ വാലിബന് ഹിന്ദിയിൽ എനിക്കു വേണ്ടി ഡബ്ബ് ചെയ്തത് അനുരാഗ് കശ്യപ്'- മോഹൻലാൽ

author-image
ഫിലിം ഡസ്ക്
New Update
valiban.jpg

വാലിബന്റെ ഹിന്ദി പതിപ്പിൽ മോഹൻലാലിന് ഡബ്ബ് ചെയ്തത് അനുരാഗ് കശ്യപ്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

Advertisment

 ചിത്രം തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്നത്  ജനുവരി 25നാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വമ്പൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഇങ്ങനെയൊരു സിനിമ ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ഇറങ്ങുന്നില്ലല്ലോ എന്നാണ് ഈ സിനിമ കണ്ട മറ്റു ഭാഷയിലെ ആളുകൾ ഞങ്ങളോട് പറഞ്ഞത് എന്ന് മോഹൽലാൽ പറഞ്ഞു . ഞാൻ പറഞ്ഞത് സിനിമയുമായി ബന്ധപ്പെട്ട ആളുകൾ വാലിബനെപ്പറ്റി പറഞ്ഞ കാര്യമാണ്. സിനിമയുടെ ക്രാഫ്റ്റിനെപ്പറ്റി മനസിലാക്കുന്നവരുടെ അഭിപ്രായമാണത്. സാധാരണ പ്രേക്ഷകർ ഇതുവരെ ഈ സിനിമ കണ്ടിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു 

Advertisment