New Update
/sathyam/media/media_files/2024/12/03/YTFSrC7ZuuRsJOdyyR9k.jpg)
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളന്‍’ 2025ല്‍ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റും സെക്കന്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.
Advertisment
കഴിഞ്ഞ 12 വര്‍ഷമായി നിരവധി പരസ്യങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവര്‍ ഇതുവരെ കാണാത്തയൊരു പുതിയ ഗെറ്റപ്പിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ഇവര്‍ മൂന്ന് പേരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.