തരിണിക്ക് താലിചാർത്തി കാളിദാസ്, താരവിവാഹം നടന്നത് ഗുരുവായൂരിൽ, ആഘോഷമാക്കി സിനിമ ലോകം

author-image
മൂവി ഡസ്ക്
New Update
kalidasddddddd

കൊച്ചി: യുവനടനും താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.

Advertisment

കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വെച്ച് കാളിദാസും തരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നിരുന്നു. 2021ലെ മിസ് യൂണിവേഴ്‌സ് തേഡ് റണ്ണർ അപ്പ് ആണ് തരിണി. വിഷ്വൽ കമ്മ്യൂണിക്കേഷൻസ് ബിരുദധാരിയാണ്.

Advertisment