New Update
/sathyam/media/media_files/FyJe6MIVXxN0YMU38m4I.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. അദ്ദേഹം പലപ്പോഴും തന്റെ പ്രിയപ്പെട്ടവര്‍ക്ക് കൊച്ചുകൊച്ചു സര്‍പ്രൈസുകൾ നല്‍കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സലാം അരൂക്കുറ്റിയുടെ വീട്ടില്‍ അതിഥിയായി എത്തി സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് താരം.
Advertisment
സലാമിന്റെ പുതിയ വീട് കാണാനാണ് മമ്മൂട്ടി എത്തിയത്. സലാമിന്റെ വീട്ടുകാരോടും ബന്ധുക്കളോടും കുശലാന്വേഷണവും നടത്തി അവരോടൊപ്പം കുറച്ചു നേരം ചെലവഴിച്ച ശേഷമായിരുന്നു മടക്കം. മമ്മൂട്ടിയുടെ തിരക്കുകള്‍ക്കിടയില്‍ ഇത്തരം ഒരു സന്ദര്‍ശനം സലാം പ്രതീക്ഷിച്ചിരുന്നില്ല.
തന്റെ സന്തോഷം സമൂഹമാധ്യമത്തിലൂടെ സലാം പങ്കിടുകയും ചെയ്തു.