/sathyam/media/media_files/iPQYx5QJnkdetseyv1uH.jpg)
മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിക്കാൻ മുഹമ്മദ്കുട്ടി എന്ന മലയാളികളുടെ സ്വന്തം മമ്മൂക്കയ്ക്കായി. ഇപ്പോഴിതാ മമ്മൂട്ടി തന്റെ പഠന കാലത്ത് സഹപാഠിയ്ക്ക് നൽകിയ ഒരു ഓട്ടോഗ്രാഫ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
1972ൽ എഴുതിയ ഓട്ടോഗ്രാഫാണിത്. കൊച്ചി പൊന്നുരുന്നി സ്വദേശിയും അഭിഭാഷകനുമായ എം.കെ ശസീന്ദ്രനാണ് ഓട്ടോഗ്രാഫിന്റെ ഉടമ. മമ്മൂട്ടി നൽകിയ ഓട്ടോഗ്രാഫ് ഇന്നും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ് എം.കെ ശശീന്ദ്രൻ. തന്റെ സുഹൃത്ത് ഇത്രയും വലിയ നടനാകുമെന്നൊന്നും അദ്ദേഹം കരുതിയില്ല. അതിൽ എഴുതിയിരിക്കുന്ന വാക്കുകളും വാചകങ്ങളുടെ ശക്തിയുമാണ് ശശീന്ദ്രനെ ആകർഷിച്ചത്.
'വിടപറയുമ്പോൾ ഗദ്ഗദപ്പെടുന്ന കണ്ഠനാളത്തിന് ആശ്വാസത്തിന്റെ ലൂബ്രിക്കന്റാണ് ശശീന്ദ്രാ, തന്നെക്കുറിച്ചുള്ള ഓർമകൾ, എന്തിന് വലിച്ചുനീട്ടുന്നു' എന്നാണ് ഓട്ടോഗ്രാഫിലെ വരികൾ. 'ഞാൻ ഫൈനലിയർ ബി.എ ക്ലാസിൽ പഠിക്കുമ്പോൾ മമ്മൂട്ടി രണ്ടാം വർഷ ബി.എ ആയിരുന്നു. നേരിൽ കാണണമെന്നുണ്ട്. എന്നോട് വരാനും പറഞ്ഞിട്ടുണ്ട്. സൗഹൃദവും സ്നേഹവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര' ശശീന്ദ്രൻ പറഞ്ഞു.