അത്ഭുതകരമായ മനുഷ്യന്‍; അന്തരിച്ച നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന് അനുശോചനം അറിയിച്ച് മമ്മൂട്ടി

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
vijayakanth mammootty.jpg

ന്തരിച്ച നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന് അനുശോചനം അറിയിച്ച് മമ്മൂട്ടി. വിജയകാന്തിപ്പോള്‍ നമ്മോടുകൂടിയില്ല, എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. ഒരു മികച്ച നടന്‍, അത്ഭുതകരമായ മനുഷ്യന്‍. അദ്ദേഹത്തിന്റെ നഷ്ടം സിനിമാ പ്രവര്‍ത്തകര്‍ക്കും സിനിമാ പ്രേമികള്‍ക്കും വ്യക്തിപരമായി എനിക്കും ആഴത്തിലേല്‍ക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം, മമ്മൂട്ടി കുറിച്ചു.

Advertisment

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോ?ഗ്യനില വഷളാവുകയായിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തില്‍ അടുത്തിടെ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഭാര്യയും പാര്‍ട്ടി ട്രഷററുമായ പ്രേമലത ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.

സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധി പേരാണ് വിജയകാന്തിന് ആദരാഞ്ജലികളര്‍പ്പിച്ചത്. മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു എന്നായിരുന്നു മോഹന്‍ലാല്‍ അനുശോചിച്ചത്. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നിരുന്നു എന്നും തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

mammootty vijayakanth
Advertisment