"രേഖാചിത്രം" ട്രെയ്‌ലർ റീലീസ് ചെയ്ത് മമ്മൂട്ടി; ചിത്രം ജനുവരി 9 ന് തീയേറ്ററുകളിൽ

author-image
ഫിലിം ഡസ്ക്
New Update
rekhachithram12

പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി.
ആസിഫ് അലിയെ നായകനാകുന്ന  'രേഖാചിത്രം' 2025 ജനുവരി 9 ന് തീയേറ്ററുകളിലെത്തും.  

Advertisment

 കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ്  ചിത്രം നിർമ്മിക്കുന്നത്. 2018,മാളികപ്പുറം പോലെയുള്ള ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഈ ബാനറുകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ട്രൈലെർ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നു.

വരുന്നത് 'മറ്റൊരു ചരിത്രം', പോലീസ് വേഷത്തിൽ വീണ്ടും ആസിഫ് അലി; 'രേഖാചിത്രം'  ഫസ്റ്റ്ലുക്ക് പോസ്റ്റർ, Rekhachithram Movie, Rekhachithram Firstlook, Asif  Ali, Anaswara Rajan ...

ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. അനശ്വര രാജനാണ് നായിക.


ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്.കൗതുകവും ജിജ്ഞാസയും സമ്മാനിക്കുന്ന നിമിഷങ്ങളാൽ സമ്പന്നമായ ട്രൈലെർ, രേഖാചിത്രം ഒരു അന്വേഷണത്തിനെ ചുറ്റിപറ്റിയുള്ള കഥാതന്തുവാണെന്നു സൂചന നൽകുന്നു.


 

മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Advertisment