Advertisment

വിജയാഘോഷത്തിൽ തിളങ്ങി മമ്മൂട്ടി; ചിത്രങ്ങൾ വൈറൽ

author-image
ഫിലിം ഡസ്ക്
New Update
mammootty look.jpg



മമ്മൂട്ടി ചിത്രങ്ങളായ കാതലും കണ്ണൂർ സ്ക്വാഡും തിയേറ്ററുകളിലും ഒടിടിയിലും ഒരുപോലെ വൻ വിജയമായിരുന്നു.  . ഇപ്പോഴിതാ ചിത്രങ്ങൾ വിജയകരമായതിന്റെ ആഘോഷങ്ങളിൽ പങ്കെടുത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ആഘോഷങ്ങളിൽ പങ്കെടുത്ത മമ്മൂട്ടിയുടെ ലൂക്കാണ് വീണ്ടും വൈറലായിരിക്കുന്നത്. 

Advertisment

വെളുത്ത ജുബ്ബയിൽ അതീവ സുന്ദരനായിട്ടാണ് താരം എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഈ ലുക്കാണ് ഇപ്പോൾ ആരാധകരിലും ശ്രദ്ധനേടിയിരിക്കുന്നത്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും കാതലിലെ നായികാ ജ്യോതികയും എല്ലാം ആഘോഷ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ആഘോഷങ്ങളിൽ കാതലിലെയും കണ്ണൂർ സ്ക്വാഡിലെയും സഹപ്രവർത്തകരും പങ്കെടുത്തു. കാതലിലെ സംവിധായകൻ ജിയോ ബേബിയും ആഘോഷങ്ങളിൽ പങ്കെടുത്തു.

Kannur Squad and Kaathal - The Core Success Celebration 😊

Posted by Mammootty on Saturday, February 24, 2024
Advertisment