‘ട്രൂത്ത് ബ്ലീഡ്സ്, സൈലൻസ് ബ്രേക്ക്സ്’ മമ്മൂട്ടി, വിനായകൻ ചിത്രം കളങ്കാവലിന്റെ സെൻസറിങ് പൂർത്തിയായി; ചിത്രത്തിന് യു എ 16+ സർട്ടിഫിക്കറ്റ്

author-image
ഫിലിം ഡസ്ക്
New Update
kalavankal

മമ്മൂട്ടി, വിനായകൻ  കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന സിനിമയാണ് കളങ്കാവൽ. ഒരു ക്രൈം ഡ്രാമ ജോണറിൽ ഒരുങ്ങുന്ന പടത്തിന്റെ പോസ്റ്ററുകളും ടീസറുമെല്ലാം സിനിമാപ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Advertisment

ഇപ്പോൾ ഇതാ കളങ്കാവലിന്റെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ ലഭിച്ചിരിക്കുന്നതോ യു എ 16+ സർട്ടിഫിക്കറ്റും. ‘ട്രൂത്ത് ബ്ലീഡ്സ്, സൈലൻസ് ബ്രേക്ക്സ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് മമ്മൂട്ടി കമ്പനി ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. 


 ചിത്രം നവംബർ 27 ന് പുറത്തിറങ്ങും എന്ന റിപ്പോർട്ടുകളാണ് നിലവിൽ പുറത്തുവരുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിവസം പുറത്തുവന്ന സിനിമയുടെ ടീസറിന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആ ടീസറിലെ മമ്മൂട്ടിയുടെ ചിരി വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ കഥയാണ് കളങ്കാവിലിന്റേതെന്ന് സംവിധായകൻ ജിതിൻ കെ ജോസ്  പറഞ്ഞിട്ടുണ്ട്

Advertisment