ബുക്കിംഗ് ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ നിന്നു മാത്രം ഒരു കോടിയിലധികം രൂപ; പ്രീസെയിലിൽ മമ്മൂട്ടി ചിത്രം കളങ്കാവലിന് മികച്ച പ്രതികരണം

author-image
ഫിലിം ഡസ്ക്
New Update
kalankaval

പ്രീസെയിലിൽ മമ്മൂട്ടി ചിത്രം  കളങ്കാവലിന്  മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ നിന്നു മാത്രം ഒരു കോടിയിലധികം രൂപ ചിത്രം നേടിക‍ഴിഞ്ഞു. സോണി ലിവ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളും നേരത്തെ വന്നിട്ടുണ്ടായിരുന്നു.

Advertisment

മമ്മൂട്ടി വിനായകൻ എന്നിവർ കൂടാതെ ബിൻ ഗോപിനാഥ്, രജിഷ വിജയൻ, ഗായത്രി അരുൺ, ശ്രുതി രാമചന്ദ്രൻ, വൈഷ്ണവി സായ് കുമാർ, ധന്യ അനന്യ, മോഹനപ്രിയ, സിന്ധു വർമ്മ, സിദ്ധി ഫാത്തിമ, സീമ, കബനി മുതലായവരും ചിത്രത്തിലെ അഭിനേതാക്കളാണ്.

Advertisment