/sathyam/media/media_files/2025/12/29/rahman-shobana-mammootty-2025-12-29-07-39-56.jpg)
മലയാളത്തിന്റെ ചോക്ലേറ്റ് നായകനായിരുന്നു റഹ്‌മാന്‍. ഒരുകാലത്ത് യുവതികളുടെയും കോളജുകുമാരിമാരുടെയും ഉറക്കം കെടുത്തിയ താരം. അക്കാലം റഹ്‌മാന്റേതു മാത്രമായിരുന്നു എന്നു വേണമെങ്കിലും പറയാം.
അന്ന് റഹ്‌മാന്‍ സ്റ്റൈല്‍ എന്നൊരു പ്രയോഗം തന്നെ ഉണ്ടായിരുന്നു. ശോഭനയും റഹ്‌മാനും വെള്ളിത്തിരയെ ഇളക്കിമറിച്ച താരജോഡികളായിരുന്നു.
ഇരുവരെയും കുറിച്ച് ധാരാളം ഗോസിപ്പുകളുമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുകയാണെന്നും വരെ ഗോസിപ്പുകള്‍ ഉണ്ടായി.
അതുപോലെ നടി രോഹിണിയെ ചേര്‍ത്തും റഹ്‌മാനെതിരേ ഗോസിപ്പുകളിറങ്ങി. അക്കാലത്ത് ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ സംഭവം റഹ്‌മാന്‍ തുറന്നുപറഞ്ഞത് വീണ്ടും നെറ്റിസണ്‍സ് വൈറലാക്കി മാറ്റി.
ചിത്രീകരണത്തിനിടയില്‍ ശോഭനയോടു തമാശ പറഞ്ഞതു മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം ലൊക്കേഷനില്‍വച്ചു ദേഷ്യപ്പെട്ടെന്നും പിണങ്ങിപ്പോയെന്നും റഹ്‌മാന്‍ പറയുന്നു.
ഈറന്‍ സന്ധ്യ എന്ന സിനിമ ചെയ്യുമ്പോള്‍ താനും മമ്മൂക്കയും ശോഭനയുമുള്ള സീന്‍ ഉണ്ടായിരുന്നു. മമ്മൂക്ക ഡ്രൈവ് ചെയ്യുമ്പോള്‍ ഞങ്ങള്‍ പിന്നിലിരിക്കും. അതാണ് സീന്‍.
ചിത്രീകരണത്തിനിടയില്‍ താനും ശോഭനയും എന്തോ തമാശ പറഞ്ഞു ചിരിച്ചു. മമ്മൂക്ക കാര്‍ നിര്‍ത്തിയിട്ട് ഇവര്‍ക്ക് സംസാരിക്കാനുള്ളത് എന്താണെന്നുവച്ചാല്‍ സംസാരിക്കാന്‍ പറയൂ. എന്നിട്ടു മതി ഷൂട്ടിങ്ങെന്നു പറഞ്ഞു മമ്മൂക്ക പിണങ്ങിപ്പോയി. അതു മമ്മൂക്കയുടെ തെറ്റല്ലെന്നും തമാശയായിട്ടേ തോന്നിയിട്ടുള്ളൂവെന്നും റഹ്‌മാന്‍ പറഞ്ഞു.
കൂടെവിടെ മുതല്‍ കുറേ സിനിമകളില്‍ റഹ്‌മാന്‍ മമ്മൂക്കയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇക്കയെ കാണുന്നത് വലിയ ജ്യേഷ്ഠന്റെ സ്ഥാനത്താണ്. ഇച്ചാക്ക എന്നാണ് അദ്ദേഹത്തെ വ്യക്തിപരമായി വിളിക്കുന്നതെന്നും റഹ്‌മാന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us