മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ ക്ലൈമാക്സ് സീനിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് പുരണ്ട ചെളി എന്താണെന്ന് വെളിപ്പെടുത്തി സംവിധായകൻ ചിദംബരം. ക്ലൈമാക്സിൽ ശ്രീനാഥ് ഭാസിയുടെ ശരീരം നിറയെ ബിസ്ക്‌കറ്റ് പൊടിച്ചു വച്ച് ചേർത്തു പിടിച്ചിരിക്കുകയായിരുന്നു. ചെളിയെന്ന രീതിയിൽ കാണുന്നതെല്ലാം ബിസ്ക്കറ്റ് ആണെന്നും ചിദംബരം പറഞ്ഞു.
ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി, ഈ സിനിമയുടെ ക്ലൈമാക്‌സ് അഭിനയിച്ച് പൂർത്തീകരിച്ചത്. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും യഥാർഥത്തിൽ ഞെട്ടിപ്പോയിരുന്നു.’’–ചിദംബരം പറഞ്ഞു.