മനസിൽ പുഴുവരിച്ചവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും; സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മഞ്ജുവാണി

രാഷ്ട്രീയക്കാർ രാഷ്ട്രീയം കളിക്കുന്നത് മനസിലാക്കാം. പത്രപ്രവർത്തക യൂണിയന് രാഷ്ട്രീയമുണ്ടോ?

author-image
ഫിലിം ഡസ്ക്
New Update
manjuvani suresh gopi

കൊച്ചി: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് അഭിനേത്രിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. മനസിൽ പുഴുവരിച്ചവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കുമെന്നും വിഷയത്തിൽ സുരേഷ് ഗോപിയെ പഴിചാരുന്നത് സങ്കടകരമാണെന്നും മഞ്ജുവാണി പറഞ്ഞു.

Advertisment

രാഷ്ട്രീയക്കാർ രാഷ്ട്രീയം കളിക്കുന്നത് മനസിലാക്കാം. പത്രപ്രവർത്തക യൂണിയന് രാഷ്ട്രീയമുണ്ടോ? എന്താണവരുടെ രാഷ്ട്രീയം? വെറും രാഷ്ട്രീയ ദാരിദ്ര്യം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ അന്ന് ഇക്കൂട്ടരോട് പറഞ്ഞതേ എനിക്കും ഇപ്പോൾ പറയാനുള്ളൂയെന്ന് മഞ്ജു പറഞ്ഞു.

ദുഃഖം തോന്നുന്നു. ഈ മനുഷ്യൻ എന്താണെന്ന് നിങ്ങൾക്കും അറിയാം. മീഡിയ വൺ ചാനൽ പത്ര പ്രവർത്തകയുടെ തോളത്തു ഒരു മകളോടെന്ന പോലെ കൈവെച്ചാൽ ആഭാസമാണെങ്കിൽ, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്‌നേഹത്തോടെ സ്പർശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാനെന്ന് മഞ്ജു ചൂണ്ടിക്കാട്ടി.

suresh gopi manjuvani
Advertisment