'മാര്‍ക്കോ' യുടെ ഗംഭീര വിജയത്തിന് ശേഷം ഹനീഫ് അദേനി കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

'മാര്‍ക്കോ' യുടെ ഗംഭീര വിജയത്തിന് ശേഷം ഹനീഫ് അദേനി കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 

author-image
മൂവി ഡസ്ക്
New Update
HANEEF ADENI

കൊച്ചി: 'മാര്‍ക്കോ' യുടെ ഗംഭീര വിജയത്തിന് ശേഷം ഹനീഫ് അദേനി കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 

Advertisment

അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 'മാസ്റ്റര്‍ പീസി'ന് ശേഷം ഹൈ ഒക്ടെയ്ന്‍ ആക്ഷന്‍ എന്റര്‍ടെയ്ന്‍മെന്റുമായി റോയല്‍ സിനിമാസ് എത്തുന്ന ചിത്രം കൂടിയാണിത്.


അജയ് വാസുദേവും ഹനീഫ് അദേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയില്‍. സിനിമയിലെ അഭിനേതാക്കളുടേയും മറ്റ് ക്രൂ അംഗങ്ങളുടേയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നീ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രവുമാണിത്. പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.

Advertisment