Advertisment

മാര്‍ക്കോയുടെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതല്‍ സോണി ലിവില്‍  സ്ട്രീമിംഗ് ആരംഭിക്കും

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മാര്‍ക്കോയുടെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 14 ആണ് ഒടിടി റിലീസ് തീയതി.

author-image
മൂവി ഡസ്ക്
New Update
marco movie

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മാര്‍ക്കോയുടെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 14 ആണ് ഒടിടി റിലീസ് തീയതി.

Advertisment

 മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകളും ഫെബ്രുവരി 14 മുതല്‍ സോണി ലിവില്‍ കാണാനാവും. ജനുവരി 21 ന് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം 115 കോടിയിലേറെയാണ് ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ്.


 ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെയും ബാനറില്‍ ഷരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.



2024 ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മലയാളത്തിനൊപ്പം ഹിന്ദി പതിപ്പും എത്തിയിരുന്നു. റിലീസ് ദിനത്തില്‍ തന്നെ മലയാളം പതിപ്പ് ശ്രദ്ധ നേടിയെങ്കില്‍ ഹിന്ദി പതിപ്പ് പതിയെയുള്ള മൗത്ത് പബ്ലിസിറ്റിയിലാണ് പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയത്. 


ഈ രണ്ട് ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷക പ്രതികരണം നേടിയതിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും റിലീസ് ചെയ്യപ്പെട്ടിരുന്നു.


ഏറ്റവുമൊടുവില്‍ ചിത്രത്തിന്റെ കന്നഡ പതിപ്പ് ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. അതേ ദിവസമാണ് ഒടിടി പ്രഖ്യാപനം എത്തിയിരിക്കുന്നത് എന്നതും കൗതുകം.

Advertisment