Advertisment

മാര്‍ക്കോ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചതില്‍ സന്തോഷം പങ്കിട്ട് നടന്‍ ഉണ്ണി മുകുന്ദന്‍

മാര്‍ക്കോ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചതില്‍ സന്തോഷം പങ്കിട്ട് നടന്‍ ഉണ്ണി മുകുന്ദന്‍.

author-image
മൂവി ഡസ്ക്
New Update
marco action

മാര്‍ക്കോ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചതില്‍ സന്തോഷം പങ്കിട്ട് നടന്‍ ഉണ്ണി മുകുന്ദന്‍. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഫാമിലി സിനിമകള്‍ മാത്രമാണ് ചെയ്തിരുന്നതെന്നും അതിനൊരു ചെയ്ഞ്ച് ആയിരുന്നു മാര്‍ക്കോ എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. മാര്‍ക്കോയ്ക്ക് നാലാം ഭാഗവും ഉണ്ടായേക്കാമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 

Advertisment

'ഒരുപാട് സന്തോഷം. ഒരുപാട് എഫെര്‍ട്ട് എടുത്ത് ചെയ്ത സിനിമയാണ് മാര്‍ക്കോ. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായിട്ട് ആക്ഷന്‍ സിനിമകള്‍ വേണ്ട, ഫാമിലി സിനിമകള്‍ ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു. 



മാളികപ്പുറത്തിന്റെ സമയത്താണ് ഹനീഫ്, മാര്‍ക്കോയെ കുറിച്ച് പറയുന്നത്. പിന്നീടത് മുന്നോട്ട് പോയി. നമ്മള്‍ ആഗ്രഹിച്ചത് പോലെ സിനിമ എടുക്കാന്‍ പറ്റി. മാര്‍ക്കോ ഹിറ്റടിക്കുമെന്ന് ഉറപ്പായിരുന്നു. 


മലയാളത്തില്‍ ഇതുവരെ നടന്മാര്‍ ചെയ്യാത്ത ആക്ഷന്‍സ് ചെയ്യാന്‍ ഞാന്‍ റെഡി ആയിരുന്നു. പിന്നെ മിനിമം ഗ്യാരന്റി കഥയും ഉണ്ട്. അതുകൊണ്ട് ഹിറ്റടിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇത്രയും വലിയ ഹിറ്റാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. 


ഒരു ദിവസം മലയാളത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ഹിന്ദിയില്‍ നിന്നും നമുക്ക് കിട്ടി', എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തോടെയായായിരുന്നു  ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. 


 

Advertisment