Advertisment

"ഇതൊക്കെ നേരിടാന്‍ തയ്യാറായിട്ട് വേണം ഇറങ്ങാന്‍. അല്ലാതെ നാട്ടുകാരൊക്കെ എന്നെ ഇഷ്ടപ്പെടണം, ഞാന്‍ ചെയ്യുന്നതൊക്കെ ഇഷ്ടപ്പെടണം എന്ന് പറയാന്‍ പറ്റില്ല"; പ്രതികരിച്ച് മീനാക്ഷി രവീന്ദ്രന്‍

author-image
ഫിലിം ഡസ്ക്
New Update
meenakshi raveendran1.jpg

നായികാ നായകൻ എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട്   മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലു സജീവമായ താരമാണ് മീനാക്ഷി രവീന്ദ്രന്‍. എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് താരം അഭിനയത്തിലേക്ക് വന്നത്.   പ്രേമലു എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള മീനാക്ഷിയുടെ വീഡിയോ വൈറലായതിന് പിന്നാലെവസ്ത്രത്തിന്റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിടുകയാണ് നടി .

Advertisment

ചടങ്ങിൽ അതീവ സുന്ദരിയായി പിസ്ത ഗ്രീന്‍ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോണ്‍ വസ്ത്രമായിരുന്നു മീനാക്ഷി ധരിച്ചിരുന്നത്. എന്നാല്‍ മീനാക്ഷിയുടെ വസ്ത്രധാരണ രീതിയെ കുറേപ്പേര്‍ വലിയ തോതില്‍ വിമര്‍ശിച്ചു. എന്നാല്‍ ഒരു വസ്ത്രം ധരിച്ചതിന്‍റെ പേരില്‍  തനിക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തോട് പ്രതികരിക്കുകയാണ് മീനാക്ഷി ഇപ്പോൾ 

മീനാക്ഷിയുടെ വാക്കുകൾ 

''ഇത്തരം കമന്‍റുകളോട് ഞാന്‍ പ്രതികരിക്കാറേയില്ല. അപ്പോള്‍ പ്രശ്‌നം തീര്‍ന്നല്ലോ. രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ. ഒരു കൈ അവിടുന്ന് അടിച്ചോട്ടെ. അപ്പോള്‍ ശബ്ദം ഉണ്ടാകുന്നില്ലല്ലോ. ഈ രംഗത്ത് വരുകയാണെങ്കില്‍ ഇതൊക്കെ നേരിടാന്‍ തയ്യാറായിട്ട് വേണം ഇറങ്ങാന്‍. അല്ലാതെ നാട്ടുകാരൊക്കെ എന്നെ ഇഷ്ടപ്പെടണം, ഞാന്‍ ചെയ്യുന്നതൊക്കെ ഇഷ്ടപ്പെടണം എന്ന് പറയാന്‍ പറ്റില്ല. പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ നമ്മുടെ ജീവിതത്തിന്റെ 90 ശതമാനവും പ്രേക്ഷകര്‍ക്കുള്ളതാണ്. വ്യക്തിജീവിതത്തെക്കുറിച്ച് കമന്റ് പറയരുത് എന്ന് പറഞ്ഞാലും ആളുകള്‍ പറയും. അത് തടയാന്‍ സാധിക്കാത്ത കാര്യമാണ്'- മീനാക്ഷി പറയുന്നു.

Advertisment