/sathyam/media/media_files/2025/12/26/urakkame-2025-12-26-15-25-05.jpg)
പ്രശസ്ത ​ഗായികയും അവതാരകയുമായ മീര രണദിവേ ഒരുക്കിയ ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം ശ്രദ്ധനേടുന്നു. ഫൈസൽ ഫൈസി എഴുതി, സം​ഗീതം പകർന്നിരിക്കുന്ന ‘ഉറക്കമേ’ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് മീര രണദിവേ തന്നെയാണ്. നിരവധി മ്യൂസിക്കൽ ആൽബങ്ങളും കവർ സോങ്ങുകളും ചെയ്തിട്ടുള്ള മീര തന്റെ ഒഫീഷ്യൽ പേജിലൂടെയും നിരവധി ചലച്ചിത്ര പ്രവർത്തകരുടെയും പേജിലൂടെയാണ് ‘ഉറക്കമേ’ റിലീസ് ചെയ്തിരിക്കുന്നത്.
കാലഘട്ടത്തിന് അനുയോജ്യമായ, വേറിട്ട പ്രമേയമാണ് ഈ മ്യൂസിക്കൽ ​ഗാനം കൈകാര്യം ചെയ്തിരിക്കുന്നത്. മാറുന്ന കാലഘട്ടത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ഉറക്കത്തിനു വേണ്ടിയാണ്. രാത്രിയിൽ പല കാരണങ്ങൾ കൊണ്ട് ഉറക്കം നഷ്ടപ്പെടുന്ന നിരവധി പേരുണ്ടാകും. തിരിഞ്ഞും മറിഞ്ഞുംകിടന്ന് ഉറക്കം കിട്ടാതെ രാത്രി തള്ളുനീക്കുന്നവരാണ് ഇന്ന് കൂടുതലും. ഈ ചിന്തയിൽ നിന്നാണ് വ്യത്യസ്തമായ ‘ഉറക്കമേ’ എന്ന ഗാനം പിറന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us