Advertisment

ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ ലാലുവിനെ കണ്ടു: ചിത്രങ്ങൾ പങ്കുവെച്ച് എംജി ശ്രീകുമാർ

മോഹൻലാൽ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും പിന്നണിയിൽ അദ്ദേഹത്തിൻറെ ശബ്ദമായത് എം.ജി ശ്രീകുമാറായിരുന്നു.

author-image
ഫിലിം ഡസ്ക്
Sep 17, 2023 14:41 IST
mg sreekumar mohanlal

മോഹൻലാലുമായി വളരെ അടുത്ത സൗഹൃദമാണ് എംജി ശ്രീകുമാറിന്. മോഹൻലാലിന് ഏറ്റവും കൂടുതൽ ഇണങ്ങുന്ന ശബ്ദം എംജിയുടേതാണെന്നാണ് ആരാധകരും പറയാറുള്ളത്. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം തന്റെ ഉറ്റ സുഹൃത്ത് മോഹൻലാലിനെ നേരിൽക്കണ്ട സന്തോഷം പങ്കുവെയ്ക്കുകയാണ് എംജി ശ്രീകുമാർ. നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരസ്പരം കണ്ടത്. 

മോഹൻലാൽ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും പിന്നണിയിൽ അദ്ദേഹത്തിൻറെ ശബ്ദമായത് എം.ജി ശ്രീകുമാറായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം മോഹൻലാലിനെ കണ്ടപ്പോഴുണ്ടായ സന്തോഷം എംജി ശ്രീകുമാർ സോഷ്യൽ മീഡിയയിലും പങ്കുവെച്ചു. 

'ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ  സ്വന്തം ലാലുവിനെ കണ്ടു. പുതിയ ജിത്തു ജോസഫ്  ചിത്രം ' നേര് ' എന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ. ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഓർമ്മകൾ മരിക്കുമോ ഓളങ്ങൾ നിലയ്ക്കുമോ ലവ് യൂ ലാലു..' എംജി ശ്രീകുമാർ കുറിച്ചു.

#mohanlal #m.g sreekumar
Advertisment