'ഒരു നടനും സാധിക്കാത്ത വിധം ജാഫര്‍ മൈക്കിളിനെ പൂര്‍ണമായി പകര്‍ത്തി', മൈക്കിള്‍ ജാക്‌സന്റെ ജീവിത കഥ പറയുന്ന സിനിമ, മൈക്കിള്‍ ജാക്‌സനായി അനന്തരവന്‍ ജാഫര്‍ ജാക്‌സൻ

author-image
ഫിലിം ഡസ്ക്
New Update
michael jackson1.jpg

മൈക്കിള്‍ ജാക്‌സന്റെ ജീവിത കഥ പറയുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ലോകത്തിന്റെ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതമാണ് ‘മൈക്കിൾ’ എന്ന പേരിൽ പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. അദ്ദേഹത്തിന്റെ അനന്തരവന്‍ ജാഫര്‍ ജാക്‌സനാണ് മൈക്കിൾ ആയി എത്തുന്നത്. മൈക്കിള്‍ ജാക്‌സന്റെ 1992-93 കാലത്തെ ഡേഞ്ചറസ് ടൂറില്‍ നിന്നുള്ള ലുക്ക് ഇതിനായി ജാഫര്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. ആ ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

Advertisment

ഫസ്റ്റ് ലുക്കില്‍ കാണുന്നത് ചുരുണ്ട തലമുടിയോടെ പോണി ടെയില്‍ കെട്ടി സ്‌റ്റേജില്‍ പാട്ട് പാടുന്ന മൈക്കിള്‍ ജാക്സനെയാണ്. ജാഫര്‍ ധരിച്ചിരിക്കുന്നതാണെങ്കിൽ പോപ് താരത്തിന്‍റെ പ്രശസ്തമായ വെള്ള ഷര്‍ട്ടാണ്. വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം പകർത്തിയിരിക്കുന്നത് മൈക്കിള്‍ ജാക്‌സന്റെ കരിയറിലെ നിരവധി ചിത്രങ്ങള്‍ പകര്‍ത്തിയ പ്രശസ്തനായ കെവിന്‍ മസൂര്‍ തന്നെയാണ്.

മൈക്കിൾ ജാക്‌സന്റെ ജീവിതം പറയുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ ഗ്രഹം കിങ് ഈ ജാഫറിന്റെ ചിത്രം പങ്കുവച്ചപ്പോൾ ചേർത്ത അടിക്കുറിപ്പിൽ ഒരു നടനും സാധിക്കാത്ത വിധം ജാഫര്‍ മൈക്കിളിനെ പൂര്‍ണമായി പകര്‍ത്തി എന്നാണ് എഴുതിയിട്ടുള്ളത്.

എന്തുതന്നെയായാലും ജാഫറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Advertisment