ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്‌നാടുമായ അരവിന്ദ് ശേഖര്‍ അന്തരിച്ചു

ബോഡ് ബില്‍ഡറും, ഫിറ്റ്‌നെസ് മോഡലും, ഫിറ്റ്‌നെസ് കോച്ചുമായിരുന്ന അരവിന്ദിന് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണുള്ളത്.

New Update
mister tamilnadu

ചെന്നൈ: ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്‌നാടുമായിരുന്ന അരവിന്ദ് ഭാസ്‌കര്‍ (30) അന്തരിച്ചു. ഓഗസ്റ്റ് രണ്ടിന് വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായ അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ് ടിവി താരം ശ്രുതി ഷണ്‍മുഖ പ്രിയയാണ് ഭാര്യ.2022ലെ മിസ്റ്റര്‍ തമിഴ്‌നാട് പട്ടം നേടിയ ഫിറ്റ്‌നെസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന അരവിന്ദിന്റെ മരണം എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്.

Advertisment

ബോഡ് ബില്‍ഡറും, ഫിറ്റ്‌നെസ് മോഡലും, ഫിറ്റ്‌നെസ് കോച്ചുമായിരുന്ന അരവിന്ദിന് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണുള്ളത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു താര ദമ്പതികള്‍ അടുത്തിടെയാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഭാരതി കണ്ണമ്മ എന്ന പരിപാടിയിലൂടെ ഏറെ ആരാധകരെ നേടിയ അഭിനേത്രിയാണ് ഷണ്‍മുഖ പ്രിയ.

latest news aravind shekhar mister tamilnadu
Advertisment