/sathyam/media/media_files/2025/10/23/1001347687-2025-10-23-13-11-17.jpg)
പ്രേംനസീർ, മോഹൻലാൽ, കുഞ്ചൻ, മണിയൻപിള്ള തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രമാണ് കടത്തനാടൻ അന്പാടി.
സിനിമയുടെ ഷൂട്ടിംഗ് മലന്പുഴയിൽ നടക്കുകയാണ്. ഡാമിനു സമീപം വലിയൊരു സെറ്റ് ഇട്ടാണ് ചിത്രീകരണം.
എവിടെയും പ്രശ്നക്കാരുണ്ടാകുമല്ലോ, അവിടെയും ചിലർ പ്രശ്നങ്ങളുണ്ടാക്കി.
ഷൂട്ടിംഗ് കാണാനെത്തിയ ഒരു തടിയൻ ചട്ടന്പി പ്രേംനസീറിനെപ്പറ്റി മോശം കമന്‍റ് പറഞ്ഞു.
ആർട്ടിസ്റ്റുകൾ അതു കെട്ടെങ്കിലും അവഗണിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സുന്ദരിമാരായ സ്ത്രീകൾ പ്രേംനസറീനെ കാണാനെത്തി.
അവർ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കുന്പോൾ വീണ്ടും തടിയന്‍റെ കമന്‍റ്, ""കാണാൻ കൊള്ളാവുന്ന തൊലിവെളുത്ത പെന്പിള്ളാരെ കണ്ടാൽ ഇയാൾ സംസാരിക്കും.''
ഇതു കേട്ടതും മോഹൻലാൽ അയാൾക്കിട്ട് ഒറ്റയടി. പിറകേ മണിയൻപിള്ളയും കുഞ്ചനും അവനിട്ട് പൊട്ടിച്ചു.
ബഹളം കേട്ടെത്തിയ സുരേഷ്കുമാറും സനൽകുമാറും അവനെ കൈവച്ചു. അങ്ങനെ കൈനിറയെ അടിയും വാങ്ങി അവൻ പോയി.
വൈകുന്നേരമായി. ലൊക്കേഷനിൽ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ തടിയൻ ഏതാനും ഗുണ്ടകളുമായി വന്നു. ധാരാളം ഡാൻസുകാരും ഫൈറ്റുകാരും ലൊക്കേഷനിലുണ്ട്.
ലാലിനെ പ്രകോപിപ്പിക്കാൻ തടിയൻ ചില അശ്ലീല ആംഗ്യങ്ങൾ കാട്ടി.
അപ്പോൾ മണിയൻപിള്ള സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനോട് രാവിലത്തെ പാർട്ടി വീണ്ടും പ്രശ്നമുണ്ടാക്കാൻ വന്നിട്ടുണ്ടെന്നു പറഞ്ഞു.
അടുത്തനിമിഷം ത്യാഗരാജൻ മാസ്റ്റർ ഒറ്റ അലർച്ച, ""യാരാടാ അവൻ?'' പിന്നെ കാണുന്നത് മാഷിന്‍റെ ഒപ്പമുള്ള ഫൈറ്റേഴ്സ് തടിയന്‍റെ നേർക്ക് ഓടിവരുന്നതാണ്.
ഇതു കണ്ടതും തടിയനും സംഘവും ഓടിരക്ഷപ്പെട്ടു.
ആ തടിയന്‍റെ രൂപം മണിയൻപിള്ള മറന്നിട്ടില്ല.
അജാനബാഹുവാണ്. ഈ സംഭവം കഴിഞ്ഞ് കുറേ നാളുകൾക്കുശേഷം ഏതോ സിനിമയിൽ അഭിനയിക്കാൻ വേണ്ടി പാലക്കാട്ട് വീണ്ടും എത്തി.
അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിലേക്ക് പോകുന്നതിനിടെ മരുന്നു വാങ്ങുന്നതിനുവേണ്ടി മെഡിക്കൽ ഷോപ്പിൽ കയറി.
മരുന്നിന്‍റെ കുറുപ്പടി കൊടുത്തിട്ട് തിരിഞ്ഞുനോക്കിയപ്പോൾ പിന്നിൽ പഴയ ആ ചട്ടന്പി! മണിയൻപിള്ളയുടെ മനസിൽ ഒരു മിന്നൽപ്പിണർ പാഞ്ഞു.
കശപിശയുണ്ടാക്കാതെ തത്ക്കാലം അവിടെനിന്നു മുങ്ങി...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us