'മഹാനടൻ, അദ്ദേഹത്തിന്റെ വേർപാടിന്റെ വേദനയിൽ പങ്കുചേരുന്നു'; വിജയകാന്തിനെ അനുസ്മരിച്ച് മോഹൻലാൽ

സിനിമ-രാഷ്‌ട്രീയ-സാംസ്കാരിക മേഖലയിൽ നിന്ന് നിരവധി പേരാണ് വിജയകാന്തിന് അദരാഞ്ജലികളർപ്പിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
vijayakanth mohanlal.jpg

അന്തരിച്ച ന‌ടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ നിര്യാണത്തിൽ മോഹൻലാൽ. മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ വേർപാടിന്റെ വേദനയിൽ എന്റെ മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഒപ്പം പങ്കുചേരുന്നു, മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.

Advertisment

സിനിമ-രാഷ്‌ട്രീയ-സാംസ്കാരിക മേഖലയിൽ നിന്ന് നിരവധി പേരാണ് വിജയകാന്തിന് അദരാഞ്ജലികളർപ്പിച്ചത്. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. വിജയകാന്തിന്റെ സാന്നിധ്യത്തിൽ അടുത്തിടെ നടന്ന പാർട്ടി സമ്മേളനത്തിൽ ഭാര്യയും പാർട്ടി ട്രഷററുമായ പ്രേമലത ജനറൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.

mohanlal vijayakanth
Advertisment