/sathyam/media/media_files/2026/01/18/mohanlal-meera-2026-01-18-15-31-51.jpg)
മലയാളികളുടെ പ്രിയ നായിക മീര ജാസ്മിൻ 13 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി വീണ്ടും സ്ക്രീനിൽ എത്തുന്നു എന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി നായികാ നായകന്മാരായി അഭിനയിച്ചത്.
ഇടയ്ക്ക് സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ്വ’ത്തിൽ മീര ഒരു കാമിയോ റോളിൽ എത്തിയിരുന്നെങ്കിലും, പൂർണ്ണരൂപത്തിലുള്ള ഒരു വേഷത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.
തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിലാണ് മീരാജാസ്മിനും എത്തുന്നത്. ചിത്രത്തിന് ഔദ്യോഗികമായി തുടക്കമായി.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ലാലേട്ടന്റെ ആരാധകർക്ക് ഇരട്ടി മധുരമാണ് നൽകുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ച് നടന്ന ലളിതമായ തിരക്കഥാ പൂജയോടെയാണ് സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ഈ പ്രോജക്റ്റ് വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us