Advertisment

'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്', ക്രൈം ഡ്രാമ 'സീക്രട്ട് ഹോം'മിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update
secret home.jpg

കേരളത്തില്‍ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ 'സീക്രട്ട് ഹോം'മിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്.

Advertisment

സീക്രട്ട് ഹോം ഉടൻ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചോദ്യചിഹ്നമായി സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളിലെ ചോരപ്പാടുകളും, ആശങ്കയും സംശയവും ഉണർത്തുന്ന നോട്ടവുമായി നാലുപേർ നില്‍ക്കുന്നതുമായ ചിത്രത്തിൻ്റെ സെക്കൻ്റ് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

Advertisment