താഴ്ത്താൻ നോക്കിയാലും മീശ ചിലപ്പോൾ താനേ പൊങ്ങി വരും, ഷൂട്ടിംഗ് കഴിഞ്ഞാൽ മാത്രമേ ഈ മീശ താഴൂ- മോഹൻലാൽ

author-image
ഫിലിം ഡസ്ക്
New Update
mohanlal-1

തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രം ‘L366’-ൽ പഴയ മോഹൻലാൽ ലുക്ക് തിരിച്ചെത്തുകയാണ് .   ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രമായ ‘ടി എസ് ലൗ‌ലജന്’ വേണ്ടി താരം താടി വടിച്ച് മീശ പിരിച്ചു വെച്ച ലുക്ക് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. പൊതുപരിപാടികളിലും ലാലേട്ടൻ ഇപ്പോൾ ഈ പുതിയ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.

Advertisment

 സിനിമയിലെ കഥാപാത്രത്തിന്റെ ‘കണ്ടിന്യൂറ്റി’ നിലനിർത്താൻ വേണ്ടിയാണ് മീശ ഇത്തരത്തിൽ വെക്കുന്നതെന്നും, താഴ്ത്താൻ നോക്കിയാലും മീശ ചിലപ്പോൾ താനേ പൊങ്ങി വരുമെന്നും മോഹൻലാൽ തമാശരൂപേണ പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ മാത്രമേ ഈ മീശ താഴൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ഈ ചിത്രത്തിൽ മീര ജാസ്മിനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദൃശ്യം 3′-യ്ക്ക് ശേഷം മോഹൻലാൽ അഭിനയിക്കുന്ന മലയാള ചിത്രമാണിത്.

Advertisment