/sathyam/media/media_files/GH88XKA1bnBSHz4EApeM.jpg)
നിവിൻ പോളിയുടെ തിരിച്ചുവരവിൽ വളരെ സന്തോഷമുണ്ടെന്ന് നടൻ വിനയ് ഫോർട്ട്. ഒരു കാലത്ത് മലയാള സിനിമയിൽ തുടർച്ചയായി ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും മാത്രം ചെയ്തുകൊണ്ടിരുന്ന നടനാണ് നിവിൻ പോളിയെന്നും അങ്ങനെയൊരു കാര്യം ഇനി വേറൊരാൾക്കും ചെയ്യാൻ കഴിയില്ലെന്നുംതാരം പറഞ്ഞു.
തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
‘നിവിന്റെ തിരിച്ചുവരവിൽ വളരെ സന്തോഷമുണ്ട്. ഒരു ഔട്ട് സൈഡറായിട്ടുള്ള ആൾ അവന്റെ തിരിച്ചുവരവിനെ ആഘോഷിക്കുന്നതുപോലെയല്ല എന്റെ കാര്യം. അവന്റെ കഴിവിനെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാണ് അത്. നിവിൻ പണ്ടുചെയ്തുവെച്ചിട്ടുള്ള കുറേ വിജയങ്ങളുണ്ട്. വേറൊരു നടനും അതൊന്നും അവകാശപ്പെടാനില്ല. ബാക്ക് ടു ബാക്ക് സൂപ്പർഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും ഉണ്ടാക്കിയ നടനാണ് നിവിൻ.
ഏതൊരു നടനായാലും കരിയറിൽ ഗുഡ് ഫെയ്സും ബാഡ് ഫെയ്സും ഉണ്ടാകാറുണ്ട്. അതിൽ നിന്ന് തിരിച്ചുവരാനുള്ള ടാലന്റ് നിവന് ഉണ്ട്. അതുപോലെ കോ ആക്ടേഴ്സിന് ലക്ഷ്വറി കൊടുക്കുന്ന ഒരു നടൻ കൂടിയാണ് നിവിൻ. നല്ല രസമാണ് അവന്റെ കൂടെ അഭിനയിക്കാൻ.
നമ്മളെക്കാൾ കൂടുതൽ സ്പേസ് മറ്റുള്ളവർക്ക് ഉണ്ടാകുമോ എന്നൊന്നും അവൻ ചിന്തിക്കാറില്ല. വർഷങ്ങൾക്കു ശേഷത്തിലെ വേഷം കൊണ്ട് മാത്രം ആഘോഷിക്കപ്പെടേണ്ട നടനല്ല നിവിൻ. അവനിൽ നിന്ന് ഇനിയും ഒരുപാട് എന്റർടൈനേഴ്സ് വരാനുണ്ട്. അതൊക്കെ കാണാൻ പോകുന്നതേയുള്ളൂ,’ വിനയ് പറഞ്ഞു.