New Update
/sathyam/media/media_files/W6UCqJc9AdFwuRzFmTEG.jpg)
19 വർഷത്തെ അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് പ്രിയ താരം മുംതാസ്. ആത്മീയ ലോകത്തേക്കുള്ള മടക്കമാണ് താരത്തെ സിനിമയിൽ നിന്ന് വിട്ടുനിർത്തിയത് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇപ്പോൾ താരം പ്രത്യക്ഷപ്പെടുന്നത് മുഴുവനും പർദ്ദ ധരിച്ച് തന്നെയാണ്.
Advertisment
പർദ്ദ ധരിച്ചുള്ള താരത്തിന്റെ പല ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. മക്കയിൽനിന്നുള്ള വീഡിയോ ആണ് താരം ഇവസാനം പങ്കുവെച്ചത്. ഒടുവിൽ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തെത്തി എന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്.