/sathyam/media/media_files/iAqCtVllE4Fn9UAqZMEA.jpg)
ഐശ്വര്യ റായിയും അമ്മായിയമ്മ ജയ ബച്ചനും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഭർത്താവിനൊപ്പം പതിനാറ് വർഷത്തോളം ദാമ്പത്യജീവിതം നയിച്ച അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അവരുടെ കുടുംബ വീടായ ജൽസയിൽ നിന്ന് മാറിത്താമസിച്ചതായിട്ടാണ് റിപ്പോർട്ടുകൾ ഐശ്വര്യ തന്റെ അമ്മായിയപ്പനുമായി വളരെ സ്‌നേഹബന്ധത്തിലാണെങ്കിലും ജയ ബച്ചനുമായി അത്ര സുഖകരമല്ലെന്നാണ് പറയപ്പെടുന്നത്. അഭിഷേകുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതൽ വീട്ടിലെ മകളെ പോലെയാണ് ഐശ്വര്യ പെരുമാറുന്നത്.
അഭിഷേകിന് നല്ല ഭാര്യയായും മകൾ ആരാധ്യയ്ക്ക് നല്ല അമ്മയാവാനുമൊക്കെ ഐശ്വര്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ജയ ബച്ചൻ ഒരിക്കലും തന്റെ മരുമകളായ ഐശ്വര്യ റായ് ബച്ചനെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ ഐശ്വര്യയുമായുള്ള തന്റെ ബന്ധമെങ്ങനെയാണെന്ന് ജയ ബച്ചൻ സംസാരിച്ചിരുന്നു.
ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ജയ മരുമകളെ പറ്റി തുറന്നടിച്ചത്. 'എനിക്ക് അവളിൽ നിന്നും എന്തെങ്കിലും ഇഷ്ടമല്ലാത്ത കാര്യം സംഭവിക്കുകയാണെങ്കിൽ, ഞാനത് ഐശ്വര്യയുടെ മുഖത്ത് നോക്കി തന്നെ പറയും. അവളുടെ പുറകിൽ ഞാനൊരു രാഷ്ട്രീയം കളിക്കുന്നില്ല. ഞാൻ പറഞ്ഞതിൽ അവൾ എന്നോട് വിയോജിപ്പാണെങ്കിൽ, അവളും അത് സ്വയം പ്രകടിപ്പിക്കാറുണ്ട്' എന്നായിരുന്നു ജയ ബച്ചൻ പറഞ്ഞത്.