ആല്‍പ്സ് പര്‍വതനിരകളുടെ പശ്ചാത്തലത്തില്‍ ഒരു ക്യൂട്ട് പ്രൊപ്പോസല്‍; എമി ജാക്സണിന്റെ ചിത്രങ്ങള്‍ വൈറല്‍

author-image
മൂവി ഡസ്ക്
New Update
Untitled-1-198.jpg

കാമുകനും ഹോളിവുഡ് നടനുമായ എഡ് വെസ്റ്റ്വിക്ക് തന്നെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് നടി എമി ജാക്‌സണ്‍. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ആല്‍പ്സ് പര്‍വതനിരകളുടെ പശ്ചാത്തലമാണ് പ്രൊപ്പോസലിനായി വെസ്റ്റ്വിക്ക് തെരഞ്ഞെടുത്തത്.

Advertisment

മുട്ടുകുത്തി നിന്ന് എമിയെ പ്രൊപ്പോസ് ചെയ്യുന്ന വെസ്റ്റ്വിക്കിനേയും, ഇരുവരും പരസ്പരം ആലിംഗനം ചെയ്തുനില്‍ക്കുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. 2022-ലാണ് എമിയും വെസ്റ്റ് വിക്കും പ്രണയത്തിലാകുന്നത്. റിയല്‍ എസ്റ്റേറ്റ് വ്യവസായി ജോര്‍ജ് പനയോട്ടുവായിരുന്നു എമിയുടെ ആദ്യ ഭര്‍ത്താവ്. മൂന്ന് വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്. വെസ്റ്റ് വിക്കിനും മകന്‍ ആന്‍ഡ്രിയാസിനുമൊപ്പം ഇപ്പോള്‍ ലണ്ടനിലാണ് എമി താമസിക്കുന്നത്.

മദ്രാസ് പട്ടണം എന്ന എ.എല്‍ വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് എമി. ഐ, 2.0, തങ്കമകന്‍, തെരി, സിങ് ഈസ് ബ്ലിങ് തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ എമി ചെയ്തിട്ടുണ്ട്.

Advertisment