Advertisment

മലയാള സിനിമ സുമ്മാവാ! ഈ വർഷത്തെ നാലാമത്തെ 100 കോടിയും എത്തി; ‘ആവേശ’ത്തിൽ രം​ഗണ്ണനും പിള്ളേരും

author-image
മൂവി ഡസ്ക്
New Update
aavesha.jpg

വിഷു റിലീസായെത്തിയ ഫഹദ് ഫാസിൽ ചിത്രം ആവേശം 100 കോടി ക്ലബിൽ ഇടം നേടി. 12 ദിവസം കൊണ്ടാണ് ചിത്രം ഹിറ്റിലേക്ക് കുതിച്ചത്. ഇതോടെ ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ആവേശം. റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയിരുന്നു. തുടർച്ചായായി പത്ത് ദിവസവും മൂന്ന് കോടിക്കു മുകളിൽ കളക്‌ഷനാണ് കേരളത്തിൽ നിന്നു മാത്രം സിനിമയ്‌ക്കു ലഭിച്ചത്.

Advertisment

ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. സിനിമയുടെ കാതൽ സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിനും ആരാധകരേറെയാണ്. ജിത്തു മാധവന്റെ സംവിധാനത്തിലെ രണ്ടാമത്തെ ചിത്രമാണ് 100 കോടിയിൽ കുതിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ഈ വർഷത്തെ നാലാമത്തെ 100 കോടിയാണ് ആവേശം. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആടുജീവിതം എന്നിവയാണ് ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച സിനിമകള്‍. ഇത് കൂടാതെ മലയാളത്തില്‍ നിന്നുള്ള ഏഴാമത്തെ നൂറ് കോടി ചിത്രം കൂടിയായിരിക്കും ആവേശം. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നിവയാണ് നേരത്തെ നൂറ് കോടി ക്ലബില്‍ ഇടംപിടിച്ച മലയാള ചിത്രങ്ങള്‍.

Advertisment