Advertisment

'റിവ്യൂ നിർത്തിയാലൊന്നും മലയാള സിനിമ രക്ഷപ്പെടാൻ‍ പോകുന്നില്ല'- മമ്മൂട്ടി

റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടാൻ പോകുന്നില്ല. റിവ്യൂക്കാർ അവരുടെ വഴിക്കും സിനിമ അതിന്റെ വഴിക്കും പോകും

author-image
മൂവി ഡസ്ക്
Nov 20, 2023 13:29 IST
New Update
mammootty keraleeyam

റിവ്യു നിർത്തിയാലൊന്നും മലയാള സിനിമ രക്ഷപ്പെടുമെന്ന് തോന്നുന്നില്ലെന്ന് നടൻ മമ്മൂട്ടി. പ്രേക്ഷർ കാണണം എന്ന് തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ്. റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും മമ്മൂട്ടി പറഞ്ഞു. 'സിനിമയെ റിവ്യൂ കൊണ്ടെന്നും നശിപ്പിക്കാനാവില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് വരുന്നത്. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടാൻ പോകുന്നില്ല. റിവ്യൂക്കാർ അവരുടെ വഴിക്കും സിനിമ അതിന്റെ വഴിക്കും പോകും'- മമ്മൂട്ടി പറഞ്ഞു.

'പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമകളാണ് അവർ കാണുന്നത്. നമുക്ക് തോന്നണം സിനിമ കാണണോ വേണ്ടയോ എന്ന്. നമുക്ക് എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായമായിരിക്കണം. മറ്റൊരാളുടെ അഭിപ്രായം നമ്മൾ പറഞ്ഞാൽ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. റിവ്യുവും റോസ്റ്റിങ്ങും രണ്ടാണ്. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സിനിമകളെ റോസ്റ്റിങ് ചെയ്യട്ടെ'. മമ്മൂട്ടി കൂട്ടിച്ചേർത്തു.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. നവംബർ 23ന് സിനിമ തിയറ്ററുകളിലെത്തും.ജ്യോതികയാണ് ചിത്രത്തിലെ നായിക. വർഷങ്ങൾക്കു ശേഷമാണ് ജ്യോതിക വീണ്ടും ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. മാത്യു ദേവസ്സി എന്നാണ് കാതലിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

#mammootty
Advertisment