New Update
/sathyam/media/media_files/WNxmoxgKlKskHfqxhCQO.jpg)
കജോളിന്റെ അമ്മയും മുതിർന്ന ബോളിവുഡ് നടിയുമായ തനൂജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈിയിലെ സ്വകാര്യ ആശുപത്രിയിലാണ് 80-കാരിയെ പ്രവേശിപ്പിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വാർദ്ധ്യക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ഇന്നലെ അർദ്ധരാത്രിയോടെ ആശുപത്രിയിൽ എത്തിച്ചത്.
Advertisment
ജൂഹു ആശുപത്രിയിലെ ഐസിയുവിൽ കഴിയുന്ന തനൂജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇപ്പോൾ അവർ നിരീക്ഷണത്തിലാണ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി.
നിരവധി ഹിന്ദി, ബംഗാളി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് തനൂജ. മുൻകാല നടി ശോഭന സമർത്ഥ- നിർമ്മാതാവ് കുമാർ സെൻ സമർത്ഥ് ദമ്പതികളുടെ മകളാണ്.