പരിചയപ്പെടുന്നത് ഷൂട്ടിങ് സൈറ്റിൽ നിന്ന്, പ്രണയത്തിലാണെന്ന കാര്യം കുടുംബത്തിൽ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല. നോർത്ത്, സൗത്ത് എന്ന വിഷയം വന്നു, പ്രണയ കഥ പങ്കിട്ട് താരദമ്പദികൾ

author-image
മൂവി ഡസ്ക്
New Update
jyothikasuriya-1702900635.jpg

സൂര്യയും ജോതികയും പ്രേക്ഷകരുടെ പ്രീയപ്പെട്ട താര ജോഡികളാണ്.  സൂര്യയുടെ വിജയങ്ങളും നേട്ടങ്ങളും ജ്യോതിക എപ്പോഴും എടുത്ത് പറയാറുണ്ട്. ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് പറയുകയാണ് താരങ്ങൾ. ഷൂട്ടിം​ഗ് സ്പോട്ടിലാണ് സൂര്യയെ ആദ്യമായി കാണുന്നത്. ചെന്നെെയിലെ എന്റെ ആദ്യ ദിവസം സൂര്യക്കൊപ്പമാണ്. 'പൂവെല്ലാം കേട്ടുപ്പാർ' എന്ന സിനിമയുടെ ഫോട്ടോഷൂട്ട് ഫിലിം സിറ്റിയിൽ വെച്ച് നടന്നു. ചെന്നെെയിൽ വന്ന് ആദ്യമായി പരിചയപ്പെട്ടത് സൂര്യയെയാണെന്നും ജ്യോതിക വ്യക്തമാക്കി.

Advertisment

പ്രണയത്തിലാണെന്ന കാര്യം കുടുംബത്തിൽ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല. നോർത്ത്, സൗത്ത് എന്ന വിഷയം വന്നു. പക്ഷെ അവർ വലിയ കടും പിടുത്തം പിടിച്ചില്ല. എന്റെ അച്ഛൻ സൂര്യയെ കണ്ടു. അദ്ദേഹത്തിന് ഇഷ്ടമായി. സൂര്യ അന്ന് കരിയറിൽ സ്ട്ര​ഗിളിം​ഗാണ്. നല്ല ഹൃദയമുള്ളയാളാണെന്നാണ് അച്ഛൻ സൂര്യയെ കണ്ട ശേഷം പറഞ്ഞതെന്നും ജ്യോതിക ഓർത്തു.

Advertisment