/sathyam/media/media_files/INv5CKPGQiP7pbRToIao.webp)
രജിനികാന്തിനെക്കുറിച്ച് വിവാദ നടനും മാധ്യമപ്രവർത്തകനുമായ ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രജിനികാന്തിന്റെ മദ്യപാനത്തെക്കുറിച്ചാണ് ബയിൽവൻ രംഗനാഥൻ സംസാരിച്ചത്. മുമ്പ് രജിനികാന്ത് തന്റെ വീടിനടുത്തുള്ള സ്റ്റാർ ഹോട്ടലിൽ പോയി മദ്യപിക്കാറുണ്ടായിരുന്നെന്ന് ബയിൽവൻ രംഗനാഥൻ പറയുന്നു. കാറിനാണ് പോകുകയെങ്കിലും തിരിച്ച് നടന്നാണ് വരുന്നത്. മദ്യപിപിക്കാൻ ടച്ച്അപ്പായി ഒന്നും രജിനികാന്ത് ഉപയോഗിക്കാറില്ല.
വിവാഹത്തിന് കുറച്ച് മാധ്യമപ്രവർത്തകരെ രജിനികാന്ത് ക്ഷണിച്ചിരുന്നു. എല്ലാവരും മദ്യപിച്ചു. രണ്ടാമത്തെ റൗണ്ട് ആയപ്പോഴേക്കും എല്ലാവരുടെയും വയർ പുകയാൻ തുടങ്ങി. കാരണം ടച്ച് അപ്പിന് ഒന്നും ഇല്ലായിരുന്നു.
ഇക്കാര്യം പറഞ്ഞപ്പോൾ ഇതാണ് രജിനികാന്ത് സ്റ്റെെൽ, അതാണ് ആരോഗ്യത്തിന് നല്ലതെന്ന് പറഞ്ഞു. അതേസമയം ചോദിച്ചപ്പോൾ ഭക്ഷണം എത്തിയെന്നും ബയിൽവൻ രംഗനാഥൻ ഓർത്തു. രജിനികാന്തിന്റെ ഭക്ഷണ രീതികളെക്കുറിച്ചും ബയിൽവൻ രംഗനാഥൻ സംസാരിച്ചു. ചോറ്, പാൽ, തൈര് എന്നിവയൊന്നും രജിനികാന്തിന് ഇഷ്ടമല്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കമൽഹാസന്റെ രീതികൾ രജിനികാന്തിൽ നിന്നും വ്യത്യസ്തമാണെന്നും ബയിൽവൻ പറയുന്നു.