New Update
/sathyam/media/media_files/SdCyYe5DewDvoaTQlpau.jpg)
പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർഎൽവി രാമകൃഷ്ണനു നേരെ ജാത്യാധിക്ഷേപം നടത്തിയ നര്‍ത്തകി സത്യഭാമയ്ക്കുനേരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി ഞങ്ങള്‍ക്ക് എന്നും ആർഎൽവി രാമകൃഷ്ണന്‍ ഇനി വെള്ള പൂശരുതെന്നും പേരടി പറയുന്നു.
Advertisment
പേരടിയുടെ കുറിപ്പ്: മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി...രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം. കറുപ്പിനൊപ്പം, രാമകൃഷ്ണനൊപ്പം.